Transcription
[സംഗീതം] അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു. ബിസ്മില്ലാഹി റഹ്മാനി റഹീം. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. അസ്സലാത്തു വസ്സലാമു അലാ അഷ്റഫിൽ മുർസലീൻ വഅലാ ആലിഹിബിഹി അജ്മീൻ. മുറിയുന്ന കാര്യങ്ങളെ സംബന്ധിച്ച് പറയുന്നതായ [സംഗീതം] പാഠമാണ്.
വുളുവിനെ മുറിക്കുന്നതായ [സംഗീതം] കാര്യങ്ങൾ അഞ്ചു കാര്യങ്ങളാണ്. ഒന്ന് മാറജ മിനസബീലൈൻ. [സംഗീതം] രണ്ടു വഴിയിലൂടെ പുറപ്പെട്ടത് എന്ന് പറഞ്ഞാൽ മുൻഭാഗത്തിലൂടെയോ പിൻഭാഗത്തിലൂടെയോ പുറപ്പെടുന്നത് മുഖേനെ [സംഗീതം] നമ്മളുടെ വുളു മുറിയുന്നതാണ്. ആവശ്യനിർവഹണം നടത്തുന്നത് മുഖേനെ വുളു എന്താകുന്നതാണ് മുറിയുന്നതാണ്. മുൻഭാഗത്തിലൂടെയും പിൻഭാഗത്തിലൂടെയും വന്നാൽ മാത്രമേ വുളു മുറിയുകയുള്ളൂ. അത് വല്ല കനമുള്ള വസ്തുക്കൾ വന്നാലും അല്ലെങ്കിൽ കീഴ്വായു പുറപ്പെട്ടാലും സാധാരണ വരുന്നത് വന്നാലും അല്ലെങ്കിൽ അപൂർവ്വമായി വരുന്നത് വന്നാലും ഈ രണ്ടു വഴിയിലൂടെയാണ് വരുന്നതെങ്കിൽ അത് വുളുവിനെ മുറിക്കുന്നതാണ്. ഈ രണ്ടു വഴിയല്ലാത്ത മറ്റു വഴികളിലൂടെ രക്തം വന്നാൽ ഉദാഹരണത്തിന് കൊമ്പ് വെച്ചു രക്തം വന്നു അല്ലെങ്കിൽ ചർദ്ദിച്ചു ഇതിന്റെ പേരിൽ ഒന്നും വുളു മുറിയുകയില്ല.
ഇതേപോലെ ഒരാളുടെ മുന്നിലൂടെയോ പിന്നിലൂടെയോ ആവശ്യ നിർവഹണം നടത്താൻ സാധിക്കാതെ വരുകയും ശരീരത്തിൽ ഹോൾ സെറ്റ് പൈപ്പ് കിടക്കുന്നതായ അവസ്ഥയിൽ തന്റെ ശരീരത്തിനുള്ളിലുള്ളതായ ഈ വേസ്റ്റുകൾ പുറത്തെടുക്കുന്നത് ഈ ഇപ്പോൾ നിർമ്മിക്കപ്പെട്ടിട്ടുള്ളതായ വഴിയിലൂടെയാണ് എങ്കിൽ അവന്റെ വുളു മുറിയുകയില്ല എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം അത് മിനസബീലൈൻ മുന്നിലൂടെയോ പിന്നിലൂടെയോ അല്ല ആവശ്യനിർവഹണം നടത്തുന്നത് എന്നതിന്റെ പേരാണ് ഉള്ളിലുള്ള വേസ്റ്റ് പുറത്തേക്ക് വരുക എന്നുള്ളതല്ല അത് വരുന്ന വഴിയാണ് മുറിക്കുന്ന കാര്യങ്ങൾ.
രണ്ടാമത്തേത് ഉറക്കമാണ്. ഭൂമിയിൽ ചേർന്നിരിക്കുന്ന ഒരാളുടെ രൂപത്തിൽ അല്ലാതെ അവന്റെ ഇരിപ്പിടം എന്ന് പറഞ്ഞാൽ ഭൂമിയിൽ ഒരാൾ ചേർന്നിട്ടാണ് ഇരിക്കുന്നത് തന്റെ സ്പഷ്ടത്തെ ഭൂമിയിലേക്ക് ചേർത്താണ് വെക്കുന്നതെങ്കിൽ ആ അവസ്ഥയിൽ അദ്ദേഹം ഉറങ്ങിയാൽ അത് അദ്ദേഹത്തിൻറെ വുളുവിനെ ബാധിക്കുന്നില്ല. ഇനി നിന്നാണ് ഉറങ്ങുന്നത് ഏതെങ്കിലും ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കൊണ്ടാണ് ഉറങ്ങുന്നത് എങ്കിൽ അത് അദ്ദേഹത്തിൻറെ മുറിയാൻ കാരണമാകും. ഉറക്കം അതിൻറെ യഥാർത്ഥ രൂപം ഉണ്ടായിരിക്കണം എന്ന് പറഞ്ഞാൽ ശരീരം പൂർണമായിട്ടും അഴയുന്ന അവസ്ഥ ബോധം നീങ്ങുന്നതായ അവസ്ഥ. ഉറക്കത്തിൽ നിന്ന് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളുടെ അരികിൽ വെച്ച് സംസാരിച്ചാൽ അദ്ദേഹം മനസ്സിലാക്കാത്തതായ അവസ്ഥ. ഈ അവസ്ഥയിൽ ഉറക്കമാണ് യഥാർത്ഥത്തിൽ വുളുവിനെ മുറിച്ചു കളയുന്നത്. അല്ലാതെ തൂങ്ങി ഉറങ്ങുന്നതിന്റെ പേരിൽ ഈ പറയപ്പെട്ട അതായത് ശരീരം പൂർണമായി ആയിട്ടും ഒരു അയഞ്ഞതായ ഒരു അവസ്ഥയല്ല ബോധം പൂർണമായും നീങ്ങിയതായ അവസ്ഥയല്ല തന്റെ അരികിൽ വെച്ച് സംസാരിക്കുന്ന സംസാരം മനസ്സിലാകുന്നതായ ഒരു അവസ്ഥയുമല്ല എന്ന് പറഞ്ഞാൽ തന്റെ അരികിൽ വെച്ച് സംസാരിക്കുന്നതിന്റെ സംസാരം മനസ്സിലാകുന്നുണ്ട് ബോധം പൂർണമായിട്ടും നീങ്ങിയിട്ടൊന്നുമില്ല ശരീരം പൂർണമായിട്ടും അയഞ്ഞതായ ഒരു അവസ്ഥയിലും അല്ല എങ്കിൽ ഇത് തൂങ്ങി ഉറക്കത്തിന്റെ രൂപമാണ് അതുകൊണ്ട് വുളു മുറിയുന്നതല്ല. യഥാർത്ഥ ഉറക്ക രൂപം ഉണ്ടാകുമ്പോൾ ആണ് എന്ത് ചെയ്യുന്നത് വുളു മുറിയുന്നത്.
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു അൽനാനി ഇരു കണ്ണുകൾ അത് സ്പഷ്ടത്തിന്റെ കെട്ടിയിടുന്ന ഒരു [സംഗീതം] കയറാണ്. ഇരു കണ്ണുകളും ഉറങ്ങിയാൽ എന്ന് പറഞ്ഞാൽ ഒരാൾ ഉറങ്ങിപ്പോയാൽ ആ കെട്ട് അഴിയാൻ തുടങ്ങും. കെട്ട് അഴിയുമ്പോൾ തൻറെ പിന്നിലൂടെ പോകും പോകുന്നു മുറിക്കുന്ന കാര്യങ്ങൾ അത് ചിലപ്പോൾ അവൻ അറിയണമെന്നില്ല. അതുകൊണ്ട് ഉറങ്ങിപ്പോയാൽ അവൻ എന്ത് ചെയ്തുകൊള്ളട്ടെ എടുത്തു കൊള്ളട്ടെ അത് അവൻറെ വുളുവിനെ നീക്കി കളയുന്നതാണ് മുറിച്ചു കളയുന്നതാണ് എന്ന് ചുരുക്കം.
ഇനി ഭൂമിയോട് അവൻ ചേർന്ന് അമർന്നിരുന്നു കൊണ്ടാണ് ഉറങ്ങുന്നതെങ്കിലോ അത് പ്രശ്നമില്ല. ഭൂമിയോട് തൻറെ സ്പഷ്ട ചേർത്ത് വെക്കാത്ത അവസ്ഥയിൽ ഒരാൾ ഉറങ്ങിയാൽ അല്ലെങ്കിൽ ആ രൂപം ഉണ്ടാകുന്ന അവസ്ഥയിൽ ഉറങ്ങിയാൽ ഉദാഹരണത്തിന് ഒരാൾ തന്റെ പിരടി എന്തിനോടെങ്കിലും ചേർത്ത് വെച്ചുകൊണ്ടാണ് ഉറങ്ങുന്നത് തല ചായ്ച്ച് തല അമർത്തി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത് പിരടിയുടെ മേൽ എന്തെങ്കിലും വെച്ചുകൊണ്ട് തലയിണ പോലുള്ളതൊക്കെ വെച്ചുകൊണ്ട് അവന് ഭൂമിയിൽ ഉറപ്പിച്ചിരുന്നിട്ടുണ്ട് പക്ഷേ ഒരു ഭാഗത്തേക്ക് ഇങ്ങനെ ചാരി ഇരിക്കുകയാണ് അത് അവന്റെ ശരീരത്തിന്റെ താഴ്ഭാഗം ചിലപ്പോൾ ചിറകിങ്ങനെ ഉയരാൻ സാധ്യതയുണ്ട് ഈ അവസ്ഥയിലും അവൻറെ വുളു മുറിയും എന്നാണ് പറയപ്പെടുന്നത്.
മൂന്നാമത്തെ കാരണം ബുദ്ധി നീങ്ങുന്ന കാരണങ്ങൾ ഉണ്ടാകലാണ്. മസ്റ്റ് പിടിപ്പിക്കുന്ന എന്തെങ്കിലും കഴിച്ചു ലഹരി വസ്തുക്കൾ ഉപയോഗിച്ചു അല്ലെങ്കിൽ രോഗം കാരണമായിട്ട് ബുദ്ധി നീങ്ങിപ്പോയി ബോധക്ഷയം കാരണമായിട്ട് ബുദ്ധി നീങ്ങിപ്പോയാൽ ഭ്രാന്ത് മുഖേന ബുദ്ധി നീങ്ങിപ്പോയാൽ ഇതെല്ലാം വുളുവിനെ മുറിച്ചു കളയും. കാരണം ഈ പറയപ്പെട്ട വസ്തുക്കൾ ഈ പറയപ്പെട്ട സബബുകൾ ഉണ്ടാകുമ്പോൾ കാരണങ്ങൾ ഉണ്ടാകുമ്പോൾ ഒരാൾക്ക് ബോധം നഷ്ടപ്പെടുക അശ്രദ്ധനാകുക എന്നുള്ളത് ഉറക്കത്തിനേക്കാൾ കൂടുതലുള്ള അവസ്ഥയാണ് അതൊക്കെ അതുകൊണ്ട് ഇവകൾ മുഖേന ബിൽ ഔല കൂടുതലായിട്ട് വുളു മുറിയും എന്നുള്ള കാര്യം ഉറപ്പാണ്. [പൊട്ടിച്ചിരി]
നാലാമത്തേത് ഒരു പുരുഷൻ ഒരു സ്ത്രീയെ ഒരു മറയുമില്ലാതെ സ്പർശിച്ചാൽ അത് വുളു മുറിയും. മഹ്റം ആയവരെ തൊട്ടാൽ മുറിയുകയില്ല. സ്പർശിച്ചാൽ ഉറുദു മുറിയുകയില്ല എന്ന ആയത്തിനോട് അള്ളാഹു തആല ചേർത്തു പറഞ്ഞു നിങ്ങൾ സ്ത്രീകളെ സ്പർശിച്ചാലും നിങ്ങൾ ആവശ്യ നിർവഹണങ്ങൾ കഴിഞ്ഞാലും നിങ്ങളുടെ വുളു മുറിയുമെന്ന് ഏതു പ്രായത്തിലുള്ള സ്ത്രീ പുരുഷരാണെങ്കിലും ശരി സ്പർശനത്തിലൂടെ വുളു മുറിയുമെന്നതാണ് പ്രബലമായ അഭിപ്രായം. മഹറം എന്ന് പറഞ്ഞാൽ വിവാഹബന്ധം ഹറാമായവരാണ്. അവരെ സ്പർശിക്കുന്നതിലൂടെ വുളു മുറിയുന്നില്ല കാരണം പറയുന്നത് മഹ്റം എന്നുള്ളത് ശഹ്വത്ത് ഉണ്ടാകാൻ സാധ്യതയില്ലാത്തവരിൽ പെട്ടവരാണ് താല്പര്യങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്തവരിൽ പെട്ടതാണ്.
അഞ്ചാമത്തെ വുളു മുറിക്കുന്ന [സംഗീതം] കാര്യം മുൻകൈയുടെ പള്ള കൊണ്ട് ഗുഹ്യഭാഗം സ്പർശിക്കലാണ്. അത് സ്വന്തത്തിന്റെതാണെങ്കിൽ ശരി മറ്റുള്ളത് ആരാണെങ്കിലും ശരി ചെറിയവരുടെ ആണെങ്കിലും ശരി വലിയവരുടെ ആണെങ്കിലും ശരി. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നതായിട്ട് ബിന്ത് സഫ്വാൻ റളിയള്ളാഹു തആല അൻഹ പറയുകയാണ് ആര് തൻറെ ഗുഹ്യ ഭാഗത്തെ സ്പർശിക്കുന്നുവോ അവൻ വുളു എടുത്തു കൊള്ളട്ടെ. ഇതാണ് വുളു മുറിക്കുന്ന അഞ്ചു കാര്യങ്ങൾ.
അടുത്തത് കുളി നിർബന്ധമാകുന്ന കാര്യങ്ങളാണ്. ഇൻഷാ അള്ളാ അത് നമുക്ക്.