📱

Get Our Mobile App

Take your business learning on the go!

Download on the App StoreGet it on Google Play

Body Language Like a Leader | The Ultimate Guide for Men | 6 Steps !

Motives Media8:29

Transcription

ഒന്നും സംസാരിക്കുന്നതിനു മുമ്പ് തന്നെ ചിലർക്ക് എങ്ങനെയാണ് മറ്റുള്ളവരുടെ ബഹുമാനം കിട്ടുന്നത്? അതേസമയം നിങ്ങൾ എത്രയൊക്കെ ശ്രമിച്ചിട്ടും ആരും നിങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? ഇതിൻറെ ഉത്തരം ഒന്നേയുള്ളൂ. ബോഡി ലാംഗ്വേജ്.

നിങ്ങൾ ഒരു മുറിയിലേക്ക് കടന്നുവരുമ്പോൾ ഒരു വാക്ക് പറയുന്നതിനു മുൻപ് തന്നെ നിങ്ങൾ ഒരു സീറോ ആണോ അതോ ഹീറോ ആണോ എന്ന് മറ്റുള്ളവർ തീരുമാനിക്കും. നിങ്ങളുടെ നടത്തവും നിൽപ്പും ഇരിപ്പും നിങ്ങളുടെ തലച്ചോറിൽ നിന്ന് മറ്റുള്ളവരുടെ തലച്ചോറിലേക്ക് അയക്കുന്ന ഒരു സീക്രറ്റ് കോഡാണ്. ആ കോഡ് വായിക്കാൻ പഠിച്ചാൽ ഏതു സാഹചര്യത്തെയും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആകർഷകമായ വ്യക്തിത്വവും രൂപവും നേടാനും ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ അവസരം. പ്രോജക്ട് ലുക്ക് ബെറ്റർ. നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ സഹായിക്കുന്ന ഒരു സമഗ്ര വീഡിയോ കോഴ്സ് ആണിത്. സാധാരണ 3499 രൂപ വില വരുന്ന ഈ കോഴ്സ് വെറും 89 രൂപ ചാനൽ മെമ്പർഷിപ്പിലൂടെ നിങ്ങൾക്ക് ഇപ്പോൾ സൗജന്യമായി ലഭിക്കും. ജോയിൻ ബട്ടൺ ക്ലിക്ക് ചെയ്ത് ഏത് മെമ്പർഷിപ്പ് ലെവലിലും നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. ആദ്യ 10 അധ്യായങ്ങൾ ഇപ്പോൾ ലഭ്യമാണ് ബാക്കിയുള്ളവ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുന്നതാണ്. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്. ഇപ്പോൾ തന്നെ മെമ്പർഷിപ്പിൽ ചേരാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.

ഈ വീഡിയോയിൽ ഹൈ സ്റ്റാറ്റസ് ആളുകൾ രഹസ്യമായി ഉപയോഗിക്കുന്ന ആ പവർഫുൾ ബോഡി ലാംഗ്വേജ് ടെക്നിക്കുകളാണ് നമ്മൾ പഠിക്കാൻ പോകുന്നത്. ഇത് പഠിക്കുന്നതിലൂടെ നിങ്ങളെ അവഗണിക്കാൻ ആരും ധൈര്യപ്പെടില്ല. നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ തയ്യാറാണെങ്കിൽ കമന്റിൽ ഐആം പവർഫുൾ എന്ന് ടൈപ്പ് ചെയ്യൂ. കാരണം ഇന്നുമുതൽ നിങ്ങൾ പഴയ ആളായിരിക്കില്ല. അവസാനത്തെ സ്റ്റെപ്പാണ് ഏറ്റവും പ്രധാനം അത് മിസ്സ് ആക്കരുത് കാരണം ആ സ്റ്റെപ്പ് ഇല്ലാതെ മറ്റൊന്നും പൂർണമായി പ്രയോജനപ്പെടില്ല.

ഘട്ടം ഒന്ന്: നിങ്ങളുടെ നടത്തം മതി ആളുകൾ നിങ്ങളെ വിലയിരുത്താൻ. നമ്മുടെ ആദ്യത്തെ ഇംപ്രഷൻ ഉണ്ടാകുന്നത് നമ്മുടെ നടത്തത്തിൽ നിന്നാണ്. ആ ഫസ്റ്റ് ഇംപ്രഷൻ മാറ്റിയെടുക്കാൻ രണ്ടാമതൊരു അവസരം കിട്ടില്ല. ഒരു പാമ്പ് അതിൻറെ ശക്തിയും സാന്നിധ്യവും അറിയിക്കാൻ പത്തിവിടർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതുവഴി അത് സ്വയം വലുതായും ആത്മവിശ്വാസത്തോടെയും കാണിക്കുന്നു. ഇതേ തത്വം തന്നെയാണ് ഒരു ആൽഫ വ്യക്തിയും ഉപയോഗിക്കുന്നത്. ഇത് അവരുടെ ഉയർന്ന ആത്മവിശ്വാസത്തെയും ടെസ്റ്റോസ്റ്ററോണിനെയും വ്യക്തമാക്കുന്നു. അതുകൊണ്ട് നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

നേരായ നട്ടൽ: നടക്കുമ്പോൾ നിങ്ങളുടെ നടു നിവർന്നിരിക്കണം. തോളുകൾ റിലാക്സ്ഡ് ആയിരിക്കണം. നെഞ്ച് ചെറുതായി വിരിഞ്ഞിരിക്കണം. നിങ്ങൾ ഉള്ളിൽ എത്ര എത്ര നെർവസ് ആണെങ്കിലും ഇത് നിമിഷനേരം കൊണ്ട് നിങ്ങളെ കോൺഫിഡന്റ് ആക്കി മാറ്റും.

നേരെയുള്ള നോട്ടം: ഐലൈൻ എപ്പോഴും നേരെ മുന്നോട്ടു നോക്കി നടക്കുക. താഴേക്ക് നോക്കി നടക്കുന്നത് നിങ്ങൾ ഇൻസെക്യൂർ ആണെന്നും സാഹചര്യത്തിൽ നിങ്ങൾക്ക് നിയന്ത്രണമില്ല എന്നും കാണിക്കുന്നു. നേരെ നോക്കി നടക്കുന്നത് നിങ്ങളെ പവർഫുള്ളും അലേർട്ടുമാക്കി മാറ്റും.

സ്വാഭാവികമായ കൈവീശൽ: നാച്ചുറൽ ആം സ്വിങ്. കൈകൾ പോക്കറ്റിൽ ഇട്ടോ അല്ലെങ്കിൽ ശരീരത്തോട് ചേർത്തു പിടിച്ചോ നടക്കരുത്. അത് നിങ്ങൾ ഭയത്തിലാണെന്ന് കാണിക്കുന്നു. കൈകൾക്ക് കൃത്രിമമായി ഒരു നിയന്ത്രണവും നൽകാതെ സ്വാഭാവികമായി ചലിപ്പിക്കുക.

നടത്തത്തിന്റെ വേഗത: വാക്കിങ് സ്പീഡ്. നിങ്ങൾ എവിടെയോ എത്താൻ വൈകി എന്ന രീതിയിൽ ഓടുകയോ അല്ലെങ്കിൽ ഊർജ്ജമില്ലാത്ത രീതിയിൽ ഇഴയുകയോ ചെയ്യരുത്. നിങ്ങൾക്ക് നിങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്ന് കാണിക്കുന്ന ഒരു ബാലൻസ്ഡ് വേഗത കണ്ടെത്തുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചു നടന്നാൽ ഒരു വാക്കു പോലും മിണ്ടാതെ നിങ്ങൾക്ക് മറ്റുള്ളവരുടെ ബഹുമാനം നേടാനാകും.

ഘട്ടം രണ്ട്: നിൽക്കുമ്പോൾ നിങ്ങൾ ഒരു ബോസ് ആണോ അതോ പാവമാണോ? നിങ്ങളുടെ ശരീരത്തിന്റെ 40 മുതൽ 50 ശതമാനം വരെ ഭാഗവും കാലുകളാണ്. അതുകൊണ്ട് നിങ്ങൾ എങ്ങനെ നിൽക്കുന്നു എന്നത് നിങ്ങളുടെ ബോഡി ലാംഗ്വേജിനെ ശക്തമോ ദുർബലമോ ആക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ചിലർ കാലുകൾ ചേർത്തുവെച്ച് കൈകൾ കെട്ടി ഒരു അറ്റെൻഷൻ മോഡിൽ നിൽക്കും. ഇതൊരു ദുർബലവും വിധേയത്വവും ഉള്ള പൊസിഷൻ ആണ്. എന്നാൽ നിങ്ങൾക്ക് പവർഫുൾ ആയി മറ്റുള്ളവരുടെ മുൻപിൽ നിൽക്കണമെങ്കിൽ നിങ്ങൾ ഒരു ബോസ് ആണെന്ന രീതിയിൽ നിൽക്കുക. അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഭാരം തുല്യമായി വിതരണം ചെയ്യുക: വെയിറ്റ് ഡിസ്ട്രിബ്യൂഷൻ. എപ്പോഴും ശരീരഭാരം രണ്ടു കാലുകളിലും ഒരുപോലെ നൽകി നിൽക്കുക. ഒരു കാലിൽ മാത്രം ഭാരം കൊടുക്കുന്നത് നിങ്ങളെ മടിയനായും താല്പര്യമില്ലാത്തവനായും കാണിക്കും.

വിരിഞ്ഞ നെഞ്ചും റിലാക്സ്ഡ് ആയ തോളുകളും: ആകുമ്പോൾ നിങ്ങൾ ഒരേസമയം പവർഫുള്ളും സൗഹൃദപരവുമായി കാണപ്പെടും. കൈകൾ കെട്ടി നിൽക്കുന്നത് നിങ്ങളെ ഡിഫെൻസീവ് ആക്കും.

കൈകളുടെ സ്ഥാനം: സ്റ്റേബിൾ ഹാൻഡ്സ് പൊസിഷൻ. നിൽക്കുമ്പോൾ കൈകൾ എന്ത് ചെയ്യണമെന്ന കൺഫ്യൂഷൻ പലർക്കുമുണ്ട്. സിമപിൾ റൂൾ: കൈകൾ സ്വാഭാവികമായി വശങ്ങളിൽ ഇടുക. പോക്കറ്റിൽ ഇടുന്നതും അനാവശ്യമായി ചലിപ്പിക്കുന്നതും നിങ്ങളുടെ ടെൻഷൻ പുറത്തുവയക്കും.

തലയുടെ സ്ഥാനം: ഹെഡ് പൊസിഷൻ. തല എപ്പോഴും നേരെ പിടിക്കുക. ഒരുപാട് താഴ്ത്തുന്നത് നിങ്ങളെ വിധേയനായും ഒരുപാട് ഉയർത്തുന്നത് അഹങ്കാരിയായും കാണിക്കും. ഒരു ബാലൻസ്ഡ് പൊസിഷൻ നിങ്ങളെ ആത്മവിശ്വാസവാനും ശാന്തനുമാക്കി മാറ്റും. ഓർക്കുക ഇത് അഹങ്കാരി ആകാനല്ല മറിച്ച് നിങ്ങളുടെ യഥാർത്ഥ ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ്.

ഘട്ടം മൂന്ന്: ഇരിക്കുന്ന രീതി പറയും നിങ്ങളുടെ യഥാർത്ഥ വില. നടക്കാനും നിൽക്കാനും പഠിച്ചു പക്ഷേ ഇരിക്കുന്ന രീതി ശരിയല്ലെങ്കിൽ നിങ്ങളുടെ എല്ലാ കഠിനാധ്വാനവും വെറുതെയാവും. ഇരിക്കുമ്പോൾ നിങ്ങൾ അവിടുത്തെ ബോസ് ആണെന്ന രീതിയിൽ തന്നെ ഇരിക്കുക. തികച്ചും റിലാക്സ്ഡ് ആയും കോൺഫിഡന്റ് ആയും നിവർന്നിരിക്കുക.

കസേരയുടെ സപ്പോർട്ടോടു കൂടി നടു നിവർത്തിയിരിക്കുക. കൂനി ഇരിക്കുന്നത് നിങ്ങളെ മടിയനും താല്പര്യമില്ലാത്തവനും ആക്കി മാറ്റും.

പാദങ്ങൾ നിലത്തുറപ്പിക്കുക. കാലുകൾ നിലത്ത് ഉറപ്പിച്ചു വെക്കുക. അനാവശ്യമായി കാലുകൾ ചലിപ്പിക്കുന്നത് നിങ്ങളുടെ അസ്വസ്ഥതയെ കാണിക്കുന്നു.

ഓപ്പൺ പോസ്ർ വിത്ത് ഹാൻഡസ്. കൈകൾ ടേബിളിലോ മടിയിലോ റിലാക്സ്ഡ് ആയി വെക്കുക. ഇത് നിങ്ങളെ കോൺഫിഡന്റും സമീപിക്കാൻ എളുപ്പമുള്ളവനും ആക്കി മാറ്റും.

ചെറുതായി മുന്നോട്ട് ചായുക. സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ ചെറുതായി മുന്നോട്ട് ചായുന്നത് നിങ്ങൾ വിഷയത്തിൽ താല്പര്യമുള്ളവനാണെന്ന് കാണിക്കും. എന്നാൽ ഒരുപാട് ചായുന്നത് നിങ്ങളെ തിടുക്കക്കാരനായി ചിത്രീകരിക്കും. ഈ പോസ്റ്റർ ചെയ്യുമ്പോൾ മുഖത്തൊരു പുഞ്ചിരി കൂടിയുണ്ടെങ്കിൽ നിങ്ങൾ ആരെയും ഭയക്കാത്ത ഉയർന്ന ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി കാണപ്പെടും.

ഘട്ടം നാല്: കൈകൾ സംസാരിക്കും വാക്കുകളെക്കാൾ ശക്തമായി. ഇതാണ് അവസാനത്തേതും ഏറ്റവും ശക്തമായ പോയിന്റ്. കൈകളുടെ ചലനങ്ങൾ നിങ്ങൾ പറയുന്ന ഏതു കാര്യത്തെയും 50 ശതമാനം കൂടുതൽ ഫലപ്രദമാക്കാൻ ഇതിനു കഴിയും. അതുകൊണ്ടാണ് എല്ലാ വിജയകരമായ ബിസിനസുകാരും രാഷ്ട്രീയക്കാരും ഇൻഫ്ലുവൻസർമാരും ഈ ബോഡി ലാംഗ്വേജ് ഉപയോഗിക്കുന്നത്. പ്രധാനമായും നാല് ഹാൻഡ് പോസ്റ്ററുകൾ ഉണ്ട്.

ദ പോയിന്റ് ചൂണ്ടുക: ഒരു കാര്യത്തിന് ഊന്നൽ നൽകാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ ഒരു വിരൽ കൊണ്ട് ശാന്തമായി ചൂണ്ടി സംസാരിക്കുക. പക്ഷേ അഗ്രസീവ് ആയി ചെയ്യരുത്.

സ്വിഫ്റ്റ് കട്ട്സ്: വാക്കുകൾക്ക് മൂർച്ച കൂട്ടാൻ നിങ്ങളുടെ കൈകൊണ്ട് വായുവിൽ മുറിക്കുന്നത് പോലുള്ള ചലനങ്ങൾ നിങ്ങൾ പറയുന്ന വാക്കുകൾക്ക് ഗൗരവം നൽകുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ മാത്രം ഇത് ഉപയോഗിക്കുക.

ദ ഫ്രെയിം: ശ്രദ്ധ ക്ഷണിക്കാൻ രണ്ടു കൈകൾ കൊണ്ടും ഒരു ഇൻവിസിബിൾ ഫ്രെയിം ഉണ്ടാക്കുന്നത് നിങ്ങൾ പറയുന്ന കാര്യത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാൻ സഹായിക്കും.

സ്റ്റീപ്പിൾ ഹാൻഡ്സ്: ബുദ്ധിയുടെയും നിയന്ത്രണത്തിന്റെയും അടാ. ഈ പോസ്റ്റർ നിങ്ങൾ ശാന്തനും ബുദ്ധിമാനും നിയന്ത്രണമുള്ളവനും ആണെന്ന് കാണിക്കുന്നു. ലീഡർമാർ സ്ഥിരമായി ഇത് ഉപയോഗിക്കാറുണ്ട്. ഒളിപ്പിച്ചുവെച്ച കൈകളും അനാവശ്യ ചലനങ്ങളും ഓവറായുള്ള ആംഗ്യങ്ങളും നിങ്ങളെ ദുർബലനാക്കി കാണിക്കും. ഓർക്കുക നിങ്ങളുടെ കൈകൾ ഒരു ഭാഷയാണ് അത് ശരിയായി ഉപയോഗിക്കാൻ പഠിക്കുക.

ഈ സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏതു സാഹചര്യത്തിലും നിങ്ങളെ ഒരു ആൽഫ വ്യക്തിയായി അവതരിപ്പിക്കാം. ഇത് വെറും അഭിനയമല്ല ഇതൊരു മൈൻഡ്സെറ്റ് ഷിഫ്റ്റ് ആണ്. നിങ്ങൾ ഇങ്ങനെ പെരുമാറാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം തനിയെ വർദ്ധിക്കും.

ഈ വീഡിയോ നിങ്ങളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റമെങ്കിലും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ദയവായി ഒരു സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളോടൊപ്പം ചേരുക. ഇതുപോലുള്ള സെൽഫ് ഇമ്പ്രൂവ്മെന്റ് വീഡിയോകൾ നിങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കും. നമുക്ക് അവിടെ കാണാം.