📱

Get Our Mobile App

Take your business learning on the go!

Download on the App StoreGet it on Google Play

പൈലറ്റുമാർ പറത്താൻ പേടിക്കുന്ന ഫൈറ്റർ ജെറ്റ് | Love Death And Robots | malayalam movie explanation

Mallu Extreme2:21

Transcription

ഇത് എല്ലാവരും വെറുക്കുന്ന ഒരു ഫൈറ്റർ ജെറ്റ് ആണ്. അതിന്റെ നമ്പർ പോലും 13 ആണ്. എപ്പോഴേക്കും മിഷന് വേണ്ടി പോയാലും അത് ആക്രമിക്കപ്പെടും. അതിനകത്തുള്ള എല്ലാ സോൾജിയേഴ്സും മരിക്കുമെങ്കിലും ആ ജെറ്റ് അപകടമൊന്നും പറ്റാതെ തനിയെ തിരിച്ചെത്തുന്നു. അതുകൊണ്ടുതന്നെ ഇതൊരു ശപിക്കപ്പെട്ട ജെറ്റ് ആണെന്ന് എല്ലാവരും വിചാരിക്കുന്നു. ഒരു പൈലറ്റും അത് പറത്തിക്കാൻ തയ്യാറാകുന്നില്ല.

ഒരു ദിവസം ഒരു ലേഡി പൈലറ്റ് വന്ന് ആ ജെറ്റ് സെലക്ട് ചെയ്യുന്നു. അവൾക്ക് ആ ശാപത്തിലൊന്നും വിശ്വാസമില്ല. ആ ജെറ്റ് കൊണ്ട് അവൾ ഒരു മിഷന് പുറപ്പെടുന്നു. ടേക്ക് ഓഫ് ചെയ്ത് അധികം താമസിയാതെ തന്നെ മുന്നറിയിപ്പ് വിമാനം ഒരു ശത്രുവിമാനത്തെ ഡിറ്റക്ട് ചെയ്യുന്നു. പിടിക്കപ്പെടാതിരിക്കുന്നതിനായി അവർക്ക് വേഗം തന്നെ ആ മിഷൻ കംപ്ലീറ്റ് ചെയ്യണം.

13ആം നമ്പർ ജെറ്റ് ആദ്യം ലാൻഡ് ചെയ്യുന്നു. ക്രൂ മെമ്പേഴ്സ് അതിൽ നിന്ന് താഴെ ഇറങ്ങി ആ സ്ഥലം വളയുന്നു. അതിനുശേഷം മറ്റു രണ്ട് ജെറ്റും ലാൻഡ് ആകുന്നു. അതേസമയം എനിമീസ് അറ്റാക്ക് ചെയ്യാൻ തുടങ്ങുന്നു. ഒരു ജെറ്റ് തകർന്നു വീഴുന്നു. രണ്ടാമത്തെ ജെറ്റ് പറന്നുയരാൻ തുടങ്ങിയതും എനിമീസ് അതിനെയും തകർക്കുന്നു.

ഈ ലേഡി എല്ലാ ടീം മെമ്പേഴ്സിനെയും തന്റെ ജെറ്റിലേക്ക് വിളിക്കുന്നു. എല്ലാവരും കയറിയതും അവൾ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നു. ഒരു ടീംമേറ്റ് പുറത്തായി പോകുന്നു. എനിമി ഫൈറ്റർ ജെറ്റ് ഓൾറെഡി അടുത്തെത്തിയതുകൊണ്ട് അവൾക്ക് ജെറ്റ് സ്റ്റോപ്പ് ചെയ്യാൻ കഴിയില്ല. ശത്രുസൈന്യം അവർക്ക് നേരെ ഒരു മിസൈൽ ലോഞ്ച് ചെയ്യുന്നു. അപ്പോഴേക്കും ടീംമേറ്റ് ഓടിക്കയറിയതും ഇവൾ ജെറ്റ് ടേക്ക് ഓഫ് ചെയ്യുന്നു. മിസൈൽ അടുത്തെത്തിയതും അവൾ അതിനു നേരെ ഫ്ലയേഴ്സ് ഫയർ ചെയ്യുന്നു. പക്ഷേ ജെറ്റ് താഴേക്ക് വിടാൻ പോകുന്നു. എന്നാൽ ഇവൾ ധൈര്യപൂർവ്വം പ്രവർത്തിച്ച് ജെറ്റിനെ പൂർവ്വസ്ഥിതിയിൽ ആക്കുന്നു.

എനിമി ജെറ്റ് വീണ്ടും അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അവൾ വെപ്പൺ ഓഫീസറിനോട് എനിമിയെ ഷൂട്ട് ചെയ്യാൻ പറയുന്നു. പക്ഷേ വലിയ തൂണുകൾ അവരെ മറയക്കുന്നു. അതുകണ്ടവൾ അവരോട് ആ തൂണുകളിലേക്ക് ഷൂട്ട് ചെയ്യാൻ പറയുന്നു. അത് തകർന്നു വീണതും എനിമി ജെറ്റ് അതിനടിയിൽ ആകുന്നു. അവർ അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വന്നതും മറ്റൊരു എനിമി ജെറ്റ് അവിടേക്ക് വരുന്നു. പക്ഷേ ഇവൾ പാനിക് ആവാതെ ജെറ്റ് റോൾ ചെയ്ത് എനിമി ജെറ്റിന് മുകളിലേക്ക് വരുന്നു. എന്നിട്ട് അതിലേക്ക് ഫ്ലയർ ഷൂട്ട് ചെയ്ത് അവരെ ഇല്ലാതാക്കുന്നു. അങ്ങനെ അവൾ സേഫ് ആയി തന്റെ ടീമിനെ തിരിച്ചെത്തിക്കുന്നു.

പിന്നീടുള്ള 19 മിഷനിലും അവരുടെ ടീമിലെ ആർക്കും ഒന്നും തന്നെ സംഭവിക്കുന്നില്ല. അവരുടെ ബേസിലേക്ക് പുതിയ ഫൈറ്റർ ജെറ്റുകൾ കൊണ്ടുവരുന്നു. ഓഫീസേഴ്സ് അവളോട് അത് എടുക്കാൻ പറയുമെങ്കിലും അവൾത് നിരസിക്കുന്നു. അതിനുശേഷം ഒരു ദിവസം ഒരു മിഷൻ നടക്കുമ്പോൾ ഒരു മിസൈൽ അതിന്റെ എൻജിൻ തകർക്കുന്നു. അത് കൺട്രോൾ നഷ്ടമായി താഴേക്ക് വരുന്നു. ഇപ്രാവശ്യം ആലയടി ടീമിന് എന്തെങ്കിലും സംഭവിക്കുമെന്ന് പേടിക്കുന്നു. ക്രാഷ് ആവുന്നതിനു മുൻപ് അതിന്റെ അടുത്ത എൻജിൻ വർക്ക് ആവാൻ തുടങ്ങുന്നു. ആർക്കും പരിക്കൊന്നും പറ്റുന്നില്ല.

പക്ഷേ വലിയൊരു ഗ്രൂപ്പ് എനിമീസ് വന്ന് അവരെ അറ്റാക്ക് ചെയ്യുന്നു. അവരുടെ വെപ്പൺസ് കണ്ടവർ ജെറ്റിന്റെ പുറത്തു വന്ന് സെൽഫ് ഡിസ്ട്രക്ഷൻ പ്രോഗ്രാം ആക്ടിവേറ്റ് ചെയ്യുന്നു. കൗണ്ട് സ്റ്റാർട്ട് ആകുന്നു. പക്ഷേ കൗണ്ട്ഡൗൺ കഴിഞ്ഞിട്ടും അത് ബ്ലാസ്റ്റ് ആകുന്നില്ല. അവൾ അത് കണ്ട് ഷോക് ആകുന്നു. അതേസമയം തന്നെ എനിമീസ് ജെറ്റിന്ു ചുറ്റും വരുന്നു. എന്നിട്ട് അവർക്ക് നേരെ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ ആ ജെറ്റ് ബ്ലാസ്റ്റ് ആകുന്നു. ആ ജെറ്റ് തന്റെ എനിമീസിനായി വെയിറ്റ് ചെയ്ത് അവസാനം അവരെ ഇല്ലാതാക്കുന്നു.