📱

Get Our Mobile App

Take your business learning on the go!

Download on the App StoreGet it on Google Play

FIQH CLASS-10

M S ACADEMY 14:55

Transcription

[സംഗീതം] [കരഘോഷം] അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു. ബിസ്മില്ലാഹി റഹ്മാനി റഹീം. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. അസ്സലാത്തു വസ്സലാമു അലാ അഷ്റഫിൽ മുർസലീൻ വഅലാ ആലിഹി വസഹബിഹി അജ്മീൻ.

അമ്മദ്. ഇസ്തിൻജാഹിന്റെ ശുചീകരണത്തിന്റെ നിയമങ്ങളും ഹാജാത്തിന്റെ ആവശ്യനിർവഹണത്തിന്റെ മര്യാദകളെയും സംബന്ധിച്ചാണ് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഇസ്തിൻജാഹ് ബൗലിൽ നിന്നും വായിത്തിൽ നിന്നും അനിവാര്യമാണെന്ന് പഠിച്ചു. ഇസ്തിൻജാഹിന് വേണ്ടി ശുചീകരണത്തിന് വേണ്ടി നമ്മൾ എന്തൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചും പഠിക്കുകയുണ്ടായി.

ഇനി പറയാൻ പോകുന്നത്. [സംഗീതം] എന്ന് പറഞ്ഞാൽ അവൻ ഉപേക്ഷിക്കണം വെടിയണം കിബിലക്ക് മുന്നിടുന്നതിനെ. അവൻ ഉപേക്ഷിക്കണം കിബിലക്ക് പിന്നിടുന്നതിനെയും ഉപേക്ഷിക്കണം. വിജനമായ സ്ഥലത്ത് വിജനമായ സ്ഥലത്ത് ഒരാൾ ആവശ്യനിർവഹണം നടത്തുമ്പോൾ എന്ന് പറഞ്ഞാൽ കെട്ടിടം അല്ലാത്ത തുറന്നിട്ട സ്ഥലങ്ങളിലാണ് ഒരാൾ ആവശ്യനിർവഹണം നടത്തുന്നതെങ്കിൽ ഖിബിലക്ക് മുന്നിടാനോ ഖിബിലക്ക് പിന്നിടാനോ പാടില്ല. രണ്ടും ഹറാമാണ്. എന്തെങ്കിലും മറയുണ്ടെങ്കിൽ ഒഴികെ.

റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു നിങ്ങൾ ആവശ്യ നിർവഹണത്തിന് വരുമ്പോൾ ഖിബിലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യാൻ പാടില്ല. അത് മൂത്രമൊഴിക്കാൻ ആണെങ്കിലും ശരി കാഷ്ടിക്കാൻ ആണെങ്കിലും ശരി. രണ്ടും തടയപ്പെട്ടതാണ്. അത് ഹറാമാണ്. തടയാനുള്ള കാരണം ഖിബിലയുടെ ജിഹത്തിന് ഖിബിലയുടെ ഭാഗത്തിന് ഒരു ആദരവ് അള്ളാഹു തആല നൽകിയിട്ടുണ്ട്. ആ ആദരവിനെ വിജനമായ സ്ഥലത്ത് തുറന്നിട്ട സ്ഥലത്ത് സംരക്ഷിക്കാൻ നിർബന്ധമാണ്. കെട്ടിടത്തിൽ ആണെങ്കിൽ അതിൽ [സംഗീതം] ഇളവുമുണ്ട്.

ഇമാം നവവി റഹിമഹുള്ള പറയുന്നുണ്ട് ഒരാളുടെ മുന്നിൽ ഒരു മുഴത്തിന്റെ മൂന്നിൽ രണ്ട് അളവുള്ള എന്തെങ്കിലും ഒരു മറ ഉയർന്നു നിൽക്കുന്ന മറ ഉണ്ട് എങ്കിൽ ഏകദേശം ആ മറയോട് മൂന്നു മുഴത്തേക്കാൾ കൂടുതലായിട്ട് അവൻ അടുക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ അവന് അത് മതിയാകുന്നതാണ്. അങ്ങനെ വരുമ്പോൾ കിബിലക്ക് മുന്നിടുന്നത് കൊണ്ടോ പിന്നിടുന്നത് കൊണ്ടോ കുഴപ്പം വരുന്നില്ല. അതായത് ആവശ്യനിർവഹണം നടത്തുന്ന വ്യക്തിയുടെയും മറയുടെയും ഇടയിൽ മൂന്നു മുഴത്തേക്കാൾ കൂടുതൽ ആകാൻ പാടില്ല. രണ്ടാമത്തേത് മറയായിട്ട് വെക്കപ്പെട്ടത് ചുരുങ്ങിയത് ഒരു മുഴത്തിന്റെ മൂന്നിൽ രണ്ടു ഭാഗമെങ്കിലും ഉണ്ടായിരിക്കണം. അതിനേക്കാൾ കുറയാൻ പാടില്ല. അതിനേക്കാൾ കൂടിയാൽ കുഴപ്പമില്ല. ഇപ്പൊ കെട്ടിടങ്ങളിൽ ആണെങ്കിൽ ബാത്റൂം ടോയ്ലറ്റ് അത് ഖിബിലക്ക് നേരെയാണ് എങ്കിൽ അല്ലെങ്കിൽ ഖിബിലക്ക് പിന്നിലാണ് എങ്കിൽ അത് കുഴപ്പമില്ല എന്നതാണ് ഇവിടെ അറിയിക്കുന്ന കാര്യം.

ഇബ്നു ഉമർ റളിയള്ളാഹു അൻഹു പറയുന്നു ഞാൻ നമ്മുടെ സഹോദരിയുടെ വീട് ഹഫ്സ റളിയള്ളാഹു തആല അൻഹയുടെ വീട്. ഇബ്നു ഉമർ സഹോദരി ഹഫ്സ റളിയള്ളാഹു തആല അൻഹ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പത്നിയാണ് ഭാര്യയാണ്. അവരുടെ വീട്ടിൽ വന്ന് മുകളിലോട്ട് കയറി നോക്കിയപ്പോൾ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ബൈത്തുൽ മുഖദ്ദസ് ബൈത്തുൽ മുഖദ്ദസിനെ മുന്നിട്ടുകൊണ്ട് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം രണ്ട് ഇഷ്ടികളിൽ ഇരുന്നുകൊണ്ട് ആവശ്യനിർവണം നടത്തുന്നതായി ഞാൻ കണ്ടു. ബൈത്തുൽ മുഖദ്ദസിനെ മുന്നിടുക എന്ന് പറഞ്ഞാൽ അതിന്റെ പിറകിൽ വരുന്നത് കഅബയാണ്. കഅബക്ക് പിന്നിടലായി മാറും. അപ്പൊ ബൈത്തുൽ മുഖദ്ദസിന് മുന്നിടുമ്പോൾ അത് എന്തായി മാറും കഅബക്ക് പിന്നിടലായി മാറും. പക്ഷേ അത് വീട്ടിന്റെ ഉള്ളിൽ വെച്ച് ആവശ്യനിർവഹണം നടത്തുന്ന കാരണത്താൽ മറയുണ്ടായ കാരണത്താൽ അത് കുഴപ്പമുള്ള കാര്യമല്ല എന്നതാണ് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നത്.

അടുത്ത വിഷയം. വൽ ബൗല ഫിൽ മാർ റാക്കിദി വൽ ബൗല. മൂത്രമൊഴിക്കുന്നതിനെ [സംഗീതം] ഒഴിവാക്കണം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ എന്ത് ചെയ്യാൻ പാടില്ല മൂത്രമൊഴിക്കാൻ പാടില്ല. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ വ്യക്തമായി പറഞ്ഞിട്ടുണ്ട് കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിങ്ങൾ ആരും എന്ത് ചെയ്യാൻ പാടില്ല മൂത്രമൊഴിക്കാൻ പാടില്ല. അത് രണ്ടു കുല്ലത്തിനേക്കാൾ കുറഞ്ഞ വെള്ളം ആണെങ്കിലും ശരി കൂടുതലായ വെള്ളം ആണെങ്കിലും ശരി. രണ്ട് കുല്ലത്ത് എന്ന് പറഞ്ഞാൽ നമ്മൾ മുൻപ് പറഞ്ഞല്ലോ 200 ലിറ്റർ ചുരുക്കിയായിട്ട് പല അഭിപ്രായമുണ്ട്. ഒരു അഭിപ്രായപ്രകാരം 200 ലിറ്റർ. അപ്പൊ 200 ലിറ്റർ വരുന്ന വെള്ളത്തിനേക്കാൾ കുറവാണെങ്കിലും കൂടുതലാണെങ്കിലും കെട്ടി നിൽക്കുന്ന വെള്ളമാണെങ്കിൽ അതിൽ ആവശ്യനിർവഹണം നടത്താൻ പറ്റില്ല. കാരണം അത് വെള്ളത്തെ മലീമസമാക്കലാണ്. രണ്ടു കൊല്ലത്ത് കുറഞ്ഞതാണ് എങ്കിൽ അതിൽ കാഷ്ടിക്കലോ മൂത്രമൊഴിക്കലോ അത് ഭയങ്കരമായ നഹിയാണ് വന്നിട്ടുള്ളത് എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നർത്ഥം. കാരണം അതിൽ വെള്ളത്തെ നജസ് ആക്കലുണ്ട്. വെള്ളത്തെ നജസ് ആക്കലുണ്ട്.

ഇതുപോലെതന്നെ ഒഴുകുന്ന വെള്ളമാണ് എങ്കിൽ അത് കുറഞ്ഞ വെള്ളം എന്ന് പറഞ്ഞാൽ രണ്ടു കുല്ലത്തിനേക്കാൾ കുറഞ്ഞ വെള്ളമാണ് എങ്കിൽ അതിൽ മൂത്രമൊഴിക്കൽ ഹറാം തന്നെയാണ്. കാരണം ആ ഒഴുകുന്ന വെള്ളത്തെ അവൻറെ ഈ പ്രവർത്തനം മുഖേനെ കേടാക്കൽ ഉപയോഗശൂന്യമാക്കൽ ഉണ്ട്. അവനും അതിനെ ഉപയോഗിക്കുന്ന ബാക്കിയുള്ളവർ ഉപയോഗിക്കുന്നതിനെ തൊട്ടും തടയിൽ വരുന്നു ഇവന്റെ ഈ പ്രവർത്തനം മുഖേന. ഇനി കൂടുതൽ വെള്ളമാണ് പുഴ പോലെ വലിയ അരുവികളെ പോലെ ഇങ്ങനെയാകുമ്പോഴും ഒഴുകുന്ന വെള്ളം ആണെങ്കിൽ പോലും ധാരാളമുള്ള വെള്ളം ആണെങ്കിൽ പോലും അതിൽ മൂത്രമൊഴിക്കുന്നതിന് ഉപേക്ഷിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും നല്ലത്. അത് അങ്ങനെ ഒരാൾ നിർവഹിച്ചാൽ അത് കറാഹത്ത് ആണെന്ന് വരെ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ഫലം കാഴിക്കുന്ന വൃക്ഷചുവട്ടിലും ഒരാൾ മൂത്രമൊഴിക്കുന്നത് അതിനെ ഉപേക്ഷിക്കുക തന്നെ വേണം. മൂത്രമൊഴിക്കുന്നത് ഉപേക്ഷിക്കുകയാണെങ്കിൽ വിഷയം കാശിക്കുന്നതായ വിഷയം അത് ആ വിഷയം കൂടുതൽ ശ്രദ്ധിക്കണം. അത് പാടേ ഇല്ല എന്നാണ് അറിയിക്കുന്നത്. അപ്പൊ ഫലം കാഴിക്കുന്ന വൃക്ഷത്തിന്റെ ചുവടിൽ ഒരാൾ മൂത്രമൊഴിക്കുക എന്നത് അത് കറാഹത്താണ്. എന്താണ് കാരണം? ഫലത്തിന് കേടുവരുന്നത് കൊണ്ടല്ല മറിച്ച് അതിനെ കാണുന്നവർക്ക് ആ ഫലം കഴിക്കാനുള്ളതായ ഒരു അതിർത്തി തോന്നിയേക്കാം. അതുകൊണ്ട് ആ ഫലം ഉപയോഗിക്കുന്നതിൽ നിന്നും ജനം മാറി നിൽക്കുമ്പോൾ ആ ഫലം പാഴായ പാഴാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫലം കഴിക്കുന്ന വൃക്ഷചുവട്ടിൽ എന്ത് ചെയ്യാൻ പാടില്ല തന്റെ ആവശ്യം നിർവഹണം നടത്തരുത് എന്ന് പറയുന്നത്.

അതുപോലെ അടുത്ത വിഷയമാണ് വഴിയിലും മൂത്രമൊഴിക്കാൻ പാടില്ല കാഷ്ടിക്കൽ ബില്ലഔ പാടില്ല. കാരണം റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിട്ടുണ്ട് രണ്ട് ശാപത്തിന് കാരണമാകുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. റസൂലുള്ള ഞങ്ങൾ സൂക്ഷിക്കേണ്ടതായ രണ്ട് ശാപത്തിന് അർഹമാകുന്ന കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് സ്വഹാബാക്കൾ ചോദിച്ചപ്പോൾ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം [സംഗീതം] പറഞ്ഞു. ജനങ്ങളുടെ വഴിയിലോ ജനങ്ങൾ തണൽ കൊള്ളുന്ന ഇടത്തോ ആവശ്യനിർവഹണം നടത്തുക എന്നത് ശാപത്തിന് കാരണമായതാണ്. അതുകൊണ്ട് അതിനെ സൂക്ഷിക്കണമെന്ന്. അതുകൊണ്ട് വഴിയിൽ തന്റെ ആവശ്യനിർവഹണം നടത്തുക എന്നത് [സംഗീതം] കറാഹത്താണ്.

അതുപോലെതന്നെ ഹോൾസുകളിൽ ഒരു ദ്വാരങ്ങളിൽ ചെറിയ ചെറിയ മാളങ്ങളിൽ മൂത്രമൊഴിക്കുക എന്നതിനെയും തടയപ്പെട്ടിട്ടുണ്ട്. അതും ഉപേക്ഷിക്കേണ്ടതാണ്. കറാഹത്താണ് അങ്ങനെ എന്നുള്ളത് കാരണം റസൂലുള്ള വ്യക്തമായി തടഞ്ഞിട്ടുണ്ട്. പല ഉപദ്രവകരമായ ജീവികളുടെയും വാസസ്ഥലം ആകാം ഇവരുടെ ആവശ്യനിർവഹണ സമയത്ത് അതിൻറെ ആക്രമണം ഉണ്ടാകാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടാണ് തടഞ്ഞിട്ടുള്ളത്. അതുപോലെതന്നെ ജനങ്ങൾ തണലുകൊള്ളുന്നതായ സ്ഥലം അവിടെയും എന്ത് പാടില്ല മൂത്രമൊഴിക്കാനോ കാഷ്ടിക്കാനോ ഒന്നും പാടില്ല. മുമ്പ് പറഞ്ഞ അതേ ആശയത്തിൽ വേറൊരു റിവായത്ത് വരുന്നുണ്ട്. ഇമാം അബുദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു. ശാപം ഉണ്ടാക്കാൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. ജനങ്ങൾ വരുന്ന ഇടങ്ങളിൽ കാഷ്ടിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കൽ. വഴിമധ്യേ അല്ലെങ്കിൽ വഴിയോരങ്ങളിൽ തൻറെ ആവശ്യനിർവഹണം നടത്തൽ. ജനങ്ങൾ തണലുകൊള്ളുന്ന വിശ്രമിക്കുന്ന സ്ഥലത്ത് ആവശ്യനിർവഹണം നടത്തൽ. ഇതെല്ലാം തടയപ്പെട്ട കാര്യമാണ്.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പറയുന്നുണ്ട് ചൂടുകാലഘട്ടത്തിൽ തണൽ കൊള്ളുന്ന ഇടത്ത് ആവശ്യനിർവഹണം നടത്തൽ തടയപ്പെട്ടതുപോലെ അത് ഉപേക്ഷിക്കേണ്ടത് അനിവാര്യമായതുപോലെ തണുപ്പ് കാലഘട്ടങ്ങളിൽ സൂര്യപ്രകാശം കൊള്ളാൻ വേണ്ടി ആളുകൾ നിൽക്കുന്ന സ്ഥലത്ത് ഇതേപോലെ തന്റെ ആവശ്യനിർവഹണം നടത്താൻ പാടില്ല. കാരണം ജനങ്ങൾ അങ്ങോട്ട് ചൂട് കൊള്ളാൻ വേണ്ടി വരുന്ന ഇടമാണത്. അവിടെ എന്ത് ചെയ്യാൻ പാടില്ല ആവശ്യനിർവഹണം നടത്താൻ പാടില്ല.

ഇതേപോലെ ഖബറിന്മേൽ ഖബറിന്റെ അരികിൽ ആവശ്യനിർവഹണം നടത്തൽ ഹറാമാണ്. ഏതുപോലെ ഖബറിന്റെ മേൽ ഇരിക്കൽ ഹറാമായതുപോലെ. നിന്നുകൊണ്ട് മൂത്രമൊഴിക്കലും കാഷ്ടിക്കലും എല്ലാം ആവശ്യനിർവഹണം നടത്തൽ അത് കറാഹത്താണ്. എന്തെങ്കിലും ഉദർ ഉണ്ടെങ്കിൽ എന്ന് പറഞ്ഞാൽ ഇരിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ അത് അനുവദിക്കപ്പെടുന്നുള്ളൂ. അല്ലാതെ നിന്നുകൊണ്ട് ഒരിക്കലും അനുവദിക്കപ്പെടുന്നില്ല.

അടുത്ത വിഷയം കാഷ്ടിക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും അതായത് ആവശ്യനിർവഹണം നടത്തുമ്പോൾ സംസാരിക്കാൻ പാടില്ല. സംസാരിക്കാതിരിക്കലാണ് സുന്നത്ത്. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നതായിട്ട് അബു സഹീദുൽ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വ്യക്തികൾക്ക് ആവശ്യനിർവഹണത്തിന് വല്ലാതെ ആവശ്യക്കാരായിരിക്കുകയാണ്. ആ സമയത്ത് അവർ രണ്ടുപേരും ഔറത്ത് വെളിവാക്കി കൊണ്ട് ആവശ്യനിർവഹണം നടത്തുന്നത് സംസാരിച്ചുകൊണ്ട്. അല്ലാഹു തആല ഈ പ്രവർത്തിയുടെ മേൽ വല്ലാതെ കോപിക്കുന്നതാണ് എന്ന് അബുദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസാണ്.

ചില മര്യാദകൾ പണ്ഡിതന്മാർ ഇതിനോടൊപ്പം ചേർത്ത് എഴുതിയിട്ടുണ്ട്. ഇമാം മുഹിബ്ബു തബ്രി റഹിമഹുള്ള പറയുന്നു ആവശ്യനിർവഹണം നടത്തുന്ന സമയത്ത് ആഹരിക്കാതിരിക്കലും വെള്ളം കുടിക്കാതിരിക്കലും അനിവാര്യമാണ്. അതുപോലെ തന്നിൽ നിന്നും പുറപ്പെടുന്ന ഈ വേസ്റ്റിലേക്ക് നോക്കാതിരിക്കലും അനിവാര്യമാണ്. ആകാശത്തിലേക്കോ തന്റെ ഗുഹ്യ ഭാഗങ്ങളിലേക്കോ നോക്കാതിരിക്കലും അനിവാര്യമാണ്. കൂടുതലായി ബാത്റൂമിൽ കഴിച്ചുകൂട്ടൽ അത് കറാഹത്താണ്. അല്ലാഹുവിൻറെ സ്മരണയുള്ള വല്ലതും കൂടെ ബാത്റൂമിൽ കൊണ്ടുപോകൽ. അല്ലാഹുവിൻറെ പേരുള്ള അല്ലെങ്കിൽ റസൂലിന്റെ പേരുള്ള ഇസ്ലാമിന്റെ ചിഹ്നമുള്ള അല്ലെങ്കിൽ ഖുർആൻറെ ആയത്തുകൾ ഉള്ള വല്ലതും കൊണ്ടുപോകൽ അത് കറാഹത്താണ്. [സംഗീതം] ഏതുപോലെ ഖുർആനിനെ മൊബൈലിന്റെ ഡിസ്പ്ലേയിൽ ആക്കി കൊണ്ടുപോകൽ അല്ലെങ്കിൽ അല്ലാഹുവിന്റെ പേരിനെ മൊബൈലിന്റെ ഡിസ്പ്ലേയിൽ ആക്കി കൊണ്ടുപോകൽ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പേരിനെ മൊബൈലിൽ കാണുന്ന നിലയിൽ ഡിസ്പ്ലേയിൽ ആക്കി കൊണ്ടുപോകരുത്. അതിനെ മറച്ചുവെച്ചാൽ കുഴപ്പമില്ല. എങ്കിലും ഖുർആൻ ഉള്ളതായ അതേപോലെ തന്നെ ഗ്രന്ഥങ്ങൾ ഉള്ളതായ ഇസ്ലാമിക ചിഹ്നങ്ങളും വല്ലതും ഉള്ളതായ മൊബൈൽ ആണ് എങ്കിൽ ഏറ്റവും നല്ലത് മര്യാദ എന്നുള്ളത് അതിനെ ബാത്റൂമിൽ കൊണ്ടാകാതിരിക്കലാണ്. ഇനി കൊണ്ടുപോകുന്നുണ്ടെങ്കിൽ തന്നെ ഡിസ്പ്ലേയിൽ അത് കാണുന്ന നിലയിൽ ആകാതെ അതിനെ അവിടെ നിന്നും ഹൈഡ് ചെയ്തതായ അവസ്ഥയിൽ ആകണം വെച്ചതായ അവസ്ഥയിലാകണം.

റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ ആവശ്യനിർവഹണത്തിന് വേണ്ടി പോകുമ്പോൾ നബിയുടെ മോതിരം ഊരി വെക്കുമായിരുന്നു എന്ന് ഹദീസിൽ ഉണ്ട്. ഇമാം തിർമിതി ഉദ്ധരിച്ചതായ ഹദീസ് കാരണം അതിൽ മുഹമ്മദുൻ റസൂലുള്ള എന്ന് വരുന്നുണ്ട്. അതുപോലെ സൂര്യചന്ദ്രനെ നേരെ നിന്നുകൊണ്ട് ആവശ്യനിർവഹണം നടത്തില്ലെങ്കിൽ അല്ലെങ്കിൽ അതിൻറെ പിറകിലാക്കി കൊണ്ട് തൻറെ പിറകുഭാഗം സൂര്യ ചന്ദ്രന് നേരെയാകലോ തന്റെ മുൻഭാഗം സൂര്യ ചന്ദ്രന്റെ നേരെയാകലോ ആവശ്യനിർവഹണം നടത്തുന്ന സമയത്ത് ഔറത്ത് വെളിവായി നിൽക്കുന്ന സമയത്ത് അതും പാടില്ല. അത് കറാഹത്താണ്. ആ വിഷയത്തിൽ ഹദീസ് വന്ന കാലത്താണ് അത് കെട്ടിടത്തിൽ ആണെങ്കിലും വിജനമായ സ്ഥലത്തിൽ ആണെങ്കിലും ശരി എന്ന് വരെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ പല പണ്ഡിതന്മാരും ആ വിഷയത്തിൽ വന്ന ഹദീസിന്റെ ബലഹീനതയുടെ പേരിൽ അത് കുഴപ്പമില്ല എന്ന് പറഞ്ഞവരാണ്. അത് കറാഹത്താണ് എന്ന് പറയുന്ന അഭിപ്രായത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറയുന്നവരാണ്.

ഇതാണ് ഇസ്തിൻചാന്റെയും കളാഉൽ ഹാജത്തുമായി ബന്ധപ്പെട്ടതിന്റെയും മര്യാദകൾ. ബാക്കി ഇൻഷാ അള്ളാ നമുക്ക് അടുത്ത പാഠം പിന്നീട് എടുക്കാം. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു.